തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 27 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു എന്നാണ് കണക്ക്. ഇന്നത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കേരളത്തിലെ ആക്ര മരണനിരക്ക് 12,060 ആണ്. മരണകണക്കിൽ കേരളം വെള്ളം ചേർക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ലോക ശരാശരി കണക്കിലെടുത്താല്‍ പോലും മരണ നിരക്ക് ഏറെ കുറവാനുള്ളത്. ആരോഗ്യത്തിലെ കേരളാ മോഡലിന് ലോകം കൈയടിക്കുന്നത് ഈ കണക്ക് കാരണമാണ്. ഈ കണക്കുകളിലും പിശകുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കോവിഡില്‍ രോഗികളുടെ പ്രതിദിന കണക്ക് കൂടുന്നതിൽ രാജ്യത്തിന് കേരളം ഒരു ആശങ്കയാണ്. അതിനിടെയാണ് മരണ നിരക്കിലും കണക്കുകള്‍ തെറ്റുമോ എന്ന സംശയം ഉയരുന്നത്. കോവിഡില്‍ മരിച്ചവരുടെ അനാഥരായ കുട്ടികള്‍ക്ക് കേന്ദ്രം സഹായം പോലും നല്‍കുന്നുണ്ട്. കണക്കില്‍ കുറവുള്ളതിനാല്‍ ഈ ആനുകൂല്യങ്ങള്‍ പലര്‍ക്കും നഷ്ടമാകും.
ഇത്തരം ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിര്‍ദ്ദേശപ്രകാരം കൃത്യമായ കണക്കുകളും കാരണവും അറിയിക്കാന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കത്തു നല്‍കി. ആകെ കോവിഡ് മരണങ്ങള്‍, ജില്ല തിരിച്ചുള്ള കണക്ക്, ജില്ലകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കില്‍ അതിനുള്ള കാരണം, ഏതെങ്കിലും പ്രദേശങ്ങളില്‍ മരണം കൂടുതലാണെങ്കില്‍ അതിനുള്ള കാരണം എന്നിവ നല്‍കാനാണ് നിര്‍ദ്ദേശം.
Post Your Comments