KeralaLatest NewsNewsIndia

തൊഴിൽ രഹിതർക്ക് പുത്തൻ പ്രതീക്ഷകളുമായി കേന്ദ്രസർക്കാരിന്റെ വായ്പാ പദ്ധതി: എങ്ങനെ? എവിടെ? അറിയേണ്ടതെല്ലാം

ന്യൂഡൽഹി : തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം). തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുവാന് ഉദ്ദേശിച്ചുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി. സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച പി. എം. ആര്‍. വൈ, ആര്‍. ഇ. ജി. പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ(KVIC), ഖാദി ബോർഡ് (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ(DIC) എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ചെലവിന്‍റെ 90 മുതല്‍ 95 ശതമാനം വരെ വായപയായി അനുവദിക്കുകയും 15 മുതല്‍ 35 ശതമാനം വരെ സബ്സിഡി കിട്ടുകയും ചെയ്യുമ്പോള്‍ സന്നദ്ധരും യോഗ്യരുമായ ആര്‍ക്കും സംരംഭങ്ങളുമായി മുന്നോട്ട് വരാം.

വനിതാ സംരംഭത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്ന പദ്ധതികളില്‍ 30 ശതമാനം ഉപഭോക്താക്കള്‍ സ്ത്രീകളായിരിക്കണമെന്ന് നിബന്ധനയുണ്ട്. പട്ടിക ജാതിക്കാര്‍ക്ക് 15 ശതമാനവും, ന്യൂന പക്ഷക്കാര്‍ക്ക് 5 ശതമാനവും, പട്ടിക വര്‍ഗ്ഗത്തിന് 7.5 ശതമാനവും, വികലാംഗര്‍ക്ക് 3 ശതമാനവും സംവരണം ചെയ്തിരിക്കുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

+18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ബാധകമല്ല.
+SHGs, Trust, Registered Institutions, Co operative Societyക്കും അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത:

10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസായിരിക്കണം

സബ്സിഡി:

പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, എസ്‌സി, എസ്ടി, ഒബിസി, മത ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ). നഗരപ്രദേശത്ത് പദ്ധതിയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും സബ്സിഡി ലഭിക്കുന്നു. പൊതുവിഭാഗങ്ങൾക്കു നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും സബ്സിഡി ലഭിക്കുന്നു.

സംരംഭകന്റെ വിഹിതം:

പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതിയുടെ 5ശതമാനവും പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനവുമാണ് സംരംഭകന്റെ വിഹിതം അഥവാ മാർജിൻ.

സംരംഭകൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

1. സംരംഭം തുടങ്ങുന്ന സ്ഥലത്തുള്ള (സർവീസ് ഏറിയ)ബാങ്ക്
അധികാരികളുമായി സംരംഭത്തെക്കുറിച്ച് വിശദമായി സംസാരിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്.
2. CIBIL REPORT അനുകൂലമാണെന്ന് ഉറപ്പുവരുത്തുക. (സൗജന്യമായി സിബിൽ സ്കോർ അറിയാൻ www.cibil.com സന്ദർശിക്കുക.)
3. അഞ്ചു ലക്ഷം രൂപ മൂലധന ചെലവ് വരുന്ന പദ്ധതിയാണ് തുടങ്ങുന്നതെൻകിൽ കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുന്ന സംരംഭങ്ങളാണ് പരിഗണിക്കുക.(ഉദാ:)

എങ്ങിനെ അപേക്ഷ സമർപ്പിക്കാം?

DIC, KVIB, KVIC സ്ഥാപനങ്ങളെ സമീപി ക്കാവുന്നതാണ്.
ഓൺലൈൻ വഴിയും www.kviconline.gov.in അപേക്ഷിക്കാം. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും അപ്‌ലോഡ് ലോഡ് ചെയ്യേണ്ടതാണ്.
1. ഫോട്ടോ 2.ആധാർകാർഡ്
3. പാൻ കാർഡ്.
4. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
5. പോപ്പുലേഷൻ സർട്ടിഫിക്കറ്റ്.
6. പ്രൊജക്റ്റ് റിപ്പോർട്ട്.
കൂടാതെ മെഷിനറിയുടെ ക്വട്ടേഷൻ, വാടക എഗ്രിമെൻറ് എന്നിവ നൽകേണ്ടതാണ്.
സംരംഭകൻ കൊടുക്കുന്ന അപേക്ഷ ജില്ലാതല ടാസ്കഫോഴ്സ് കമ്മിറ്റി നടത്തുന്ന അഭിമുഖത്തിനുശേഷം സർവീസ് ഏറിയ ബാങ്കുകളിലേക്കു അയക്കുന്നു.

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍:

1 പൊതുമേഖലാ ബാങ്കുകള്‍
2 റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍
3 സംസ്ഥാന തല കര്‍മ്മ സമിതി ശുപാര്‍ശ ചെയ്യുന്ന സഹകരണ ബാങ്കുകള്‍
4 കര്‍മ്മ സമിതി അംഗീകരിച്ച സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍
5 സ്മോള്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (സിഡ്ബി)

അറിഞ്ഞിരിക്കേണ്ടവ:

1. വായ്പ വിതരണത്തിനുശേഷം എത്രയും പെട്ടെന്ന്തന്നെ സബ്സിഡി ബാങ്കിൽ എത്തിച്ചേരുന്നു.
2. സബ്സിഡി കഴിച്ചുള്ള വായ്പാ തുകയ്ക്കു മാത്രമേ ബാങ്ക് പലിശ ഈടാക്കുകയുള്ളൂ
3. മൂന്നു വർഷത്തിന് ശേഷം സബ്സിഡി വായ്പയിലേക്ക് വരവ് വെക്കുന്നു. (നിബന്ധനകൾക്ക് വിധേയം)
4. പലിശ നിരക്ക് ഓരോ ബാങ്കിന്റെയും നിയമാവലിക്ക് അനുസരിച്ചായിരിക്കും.
5. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ബാങ്കുകൾക്ക് സെക്യൂരിറ്റി ആവശ്യപ്പെടാവുന്നതാണ്.
6. വായ്പ കൃത്യമായി തിരിച്ചടച്ച് പദ്ധതി വിജയിപ്പിച്ച സംരംഭകർക്ക് പദ്ധതി വിപുലീകരണത്തിനോ നവീകരണത്തിനോ നിർമ്മാണമേഖലയിൽ ഒരു കോടി രൂപ വരെയും സേവനമേഖലയിൽ 25 ലക്ഷം രൂപ വരെയും സബ്സിഡിയോടു കൂടി രണ്ടാമതും വായ്പാ ഉപയോഗപ്പെടുത്താവുന്നതാണ്.

വായ്പ നല്‍കുന്ന ബാങ്കുകളുടെ നയപരമായ തീരുമാനമനുസരിച്ചുള്ള അവധി (Moratorium) കാലയളവിന് ശേഷം 3 മുതല്‍ 7 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടക്കേണ്ടത്. നടപ്പ് പലിശ നിരക്കായിരിക്കും ബാധകം. എല്ലാ വര്‍ഷവും ദേശീയ, മേഖല, സംസ്ഥാന, ജില്ലാ തല പി എം ഇ ജി പി എക്സിബിഷനുകള്‍ സംഘടിപ്പിക്കും. ഗ്രാമീണ പട്ടണ മേഖലയിലെ സംരംഭകര്‍ക്കായി പ്രത്യേക പവലിയനുകള്‍ അനുവദിക്കും. തെരഞ്ഞെടുത്ത പി എം ഇ ജി പി സംരംഭകര്‍ക്ക് തങ്ങളുടെ വിദേശ വിപണി വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര വ്യാപാരോത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button