കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. അഭിഭാഷകനൊപ്പം വൈകിട്ട് നാലരയ്ക്കാണ് ഐഷ പൊലീസിന് മുന്നില്‍ ഹാജരാവുക. കൊച്ചിയില്‍ നിന്ന് ഇന്നലെയാണ് ഐഷ സുൽത്താന ലക്ഷദ്വീപിലെത്തിയത്. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യൻ നീതിപീഠത്തിൽ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.
ലക്ഷദ്വീപിൽ എതിർപ്പുകളും മറ്റും തുടരുന്നുണ്ടെങ്കിലും സർക്കാർ തീരുമാനിച്ച പദ്ധതികകളെല്ലാം നടപ്പിലാക്കാൻ തന്നെയാണ് അഡ്മിനിസ്ട്രേറുടെ തീരുമാനം. അത് ലക്ഷദ്വീപിന്റെ പുരോഗതിക്കും മറ്റും വലിയ ഗുണകരമായ മാറ്റമുണ്ടാക്കും.
Post Your Comments