സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന വിദ്വേഷ കമന്റിന് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന നൽകിയ മറുപടി ശ്രദ്ധനേടുന്നു. ‘മതില്‍ ചാടിയാലോ’ എന്ന ക്യാപ്ഷനില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ബന്ധപ്പെടുത്തി ഫേസ്ബുക്കില്‍ ഐഷ പങ്കുവച്ച പോസ്റ്റിനു താഴെ വന്ന വിദ്വേഷ കമന്റിനാണ് താരം മറുപടി നല്‍കിയത്.
read also: കേരളം അഭിമുഖീകരിയ്ക്കുന്നത് പാകിസ്ഥാന്റേതിന് സമാനമായ തകർച്ച: വിമർശനവുമായി കെ സുരേന്ദ്രൻ
കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് എന്താണെന്ന് പറയണമെന്നായിരുന്നു കമന്റ്. എന്നാല്‍ ഇതിന് അപ്രതീക്ഷിതമായ ഒരു മറുപടിയാണ് ഐഷ സുല്‍ത്താന നല്‍കിയത്. കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്‍പ്രദേശുകാരനാണെന്നും നീ ചെന്ന് നിന്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്കണമെന്നുമായിരുന്നു ഐഷയുടെ മറുപടി.
‘കരിപ്പൂര്‍ ലഹരിവേട്ടയില്‍ നിന്റെ പങ്ക് പറയ്. എന്നിട്ട് നീ എന്ത് പണ്ടാരം വേണമെങ്കിലും ചെയ്‌തോ? പിന്നെ ഒരു കാര്യം നിന്റെ തന്തയില്ലാ കാക്ക കൂട്ടങ്ങളോട് എനിക്ക് മറുപടി തരരുത് എന്ന് പറഞ്ഞേക്കണം, വിവരദോഷികള്‍’ എന്നായിരുന്നു കമന്റ്
‘നീ ചെന്ന് നിന്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്ക്. കാരണം കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്‍പ്രദേശുകാരനാണ്’ എന്നാണ് ഐഷ സുല്‍ത്താനയുടെ മറുപടി
Post Your Comments