ആലപ്പുഴ: ‘സേവ് കുട്ടനാട്’ ജനകീയ മുന്നേറ്റത്തെ പിന്തുണച്ച് വിവിധ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി രംഗത്ത്. നിലനിൽപ്പിനു വേണ്ടിയുള്ള സമരങ്ങളാണ് കുട്ടനാടൻ ജനത കാലങ്ങളായി നടത്തുന്നത്. അധികാരികളുടെ നോട്ടമെത്താത്ത ഈ സമരങ്ങളെയാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണയ്ക്കുന്നത്.
Also Read:ഇന്ത്യൻ രൂപയ്‌ക്ക് നേട്ടം : ഡോളറിനെതിരെ കരുത്താർജ്ജിച്ചു
‘അനേകായിരങ്ങളെ തീറ്റിപ്പോറ്റുന്ന കുട്ടനാടന്‍ ജനതയുടെ ജീവിതം വന്‍ ഭീഷണി നേരിടുന്നു. പ്രളയവും ദുരന്തങ്ങളും നിരന്തരം ഏറ്റുവാങ്ങി കുട്ടനാട്ടില്‍ നിന്ന് ജനങ്ങള്‍ കുടിയിറങ്ങുന്ന സ്ഥിതിവിശേഷമാണ്. 2008-ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ അട്ടിമറിച്ചു.
വാഗ്ദാനങ്ങള്‍ നല്‍കി ഒരു സമൂഹത്തെയൊന്നാകെ വഞ്ചിക്കുന്ന ഭരണനേതൃത്വങ്ങളുടെ അടവുതന്ത്രങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇനിയും അനുവദിക്കാനാവില്ലെന്ന് ‘ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
കുട്ടനാട്ടിലെ ജനങ്ങൾ ഇപ്പോഴും സമരത്തിലാണ് പ്രളയത്തിലാണ്ടു പോയ ജീവിതവും കൃഷിയുമെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നിട്ടും ബന്ധപ്പെട്ട അധികാരികളൊന്നും തന്നെ ഈ ജനകീയ സമരത്തെ കണ്ടെന്നു നടിക്കുന്നില്ല. പലരും ജനിച്ച നാടും വീടും വിട്ട് മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്.
Post Your Comments