മുംബൈ: എട്ടു ദിവസത്തെ പിന്മാറ്റത്തിന് ശേഷം കരുത്താർജ്ജിച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ 22 പൈസ നേട്ടത്തിൽ 73 .86 ലാണ് ഇന്നലെ വിനിമയം നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം വ്യാഴാഴ്ച രൂപ ഡോളറിനെതിരെ 74 .08 ൽ എത്തിയിരുന്നു. ഡോളറിനെതിരെ ഏഷ്യൻ കറൻസികൾ കരുത്താർജ്ജിച്ചതും ആഗോള തലത്തിൽ എണ്ണ വില കുറഞ്ഞതുമാണ് രൂപയ്ക്ക് നേട്ടമായത്.
കയറ്റുമതിക്കാരും വിദേശ വിപണിക്കാരും ഇന്ത്യൻ രൂപയ്ക്കായി നിലകൊണ്ടു. പ്രാദേശിക വിപണിയിൽ ഐപിഓ കൾ തുടങ്ങിയതോടെ വിദേശ നിക്ഷേപം വർധിച്ചതും നേട്ടമായി.ഇതോടെ ബാങ്കുകള്‍ വലിയതോതില്‍ ഡോളര്‍ വിറ്റഴിച്ചു.
Post Your Comments