കൊച്ചി: ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. അടുത്തിടെയാണ് താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. ദയ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഇപ്പോഴിതാ, രണ്ടാം ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ദയ അശ്വതി. ലൈവ് വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാൻ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീർച്ചയായും കണ്ടെത്തും. ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്.സൂക്ഷിക്കണമെന്നു അവർ പറഞ്ഞിരുന്നു. ഉണ്ണി ഷാൾ എടുത്ത് എന്റെ കഴുത്തി കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ഭാര്യ ഇട്ടിട്ടു പോയി. വൺമാൻ ഷോയിലെ ലാൽ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി.’- ദയ അശ്വതി പറയുന്നു.
Also Read:കാണികളുടെ പ്രായത്തിന് അനുസരിച്ച് സെൻസറിംഗ് ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നു
‘എന്നെ ശ്വാസംമുട്ടിച്ച് കൊല്ലാൻ നോക്കി. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. എന്റെ കാലുകൾ പിടഞ്ഞു. എന്റെ ഓർമ നഷ്ടപ്പെട്ടു. എന്നെ കൊല്ലാൻ നോക്കിയ ഒരു വ്യക്തിയെന്ന രീതിയിൽ ഇനി എനിക്ക് പറ്റില്ല. ഞാൻ ജീവിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയാണ്. ഈ പോക്ക് പോയാൽ എന്താകുമെന്ന് എനിക്കറിയില്ല. ബിഗ് ബോസിൽ നിന്നും കിട്ടിയ പൈസ ഉള്ളതുകൊണ്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഒരു പൊട്ടിയായിട്ട് മരിക്കാനായിരിക്കും എനിക്ക് യോഗം.’- ദയ അശ്വതി വെളിപ്പെടുത്തുന്നു.
Post Your Comments