CinemaLatest NewsNews

കാണികളുടെ പ്രായത്തിന് അനുസരിച്ച് സെൻസറിംഗ് ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നു

ദില്ലി: സെൻസർ ചെയ്ത സിനിമകൾ വീണ്ടും പരിശോധിക്കാൻ ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കാൻ ഒരുങ്ങുന്നു. സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ നടപടി.

ബില്ലിന്റെ കരട് തയ്യാറാക്കി കരടിന്മേൽ സർക്കാർ പൊതുജനാഭിപ്രായം നേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശം. കരട് ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സിനിമാ മേഖലയിൽ പല മാറ്റങ്ങൾങ്ങൾക്കും വിധേയമാകേണ്ടി വരും. കേന്ദ്രം നടപ്പിലാക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാകും സിനിമകളുടെ റീലീസ്.

Read Also:- പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യ ഗുണങ്ങൾ!

കാണികളുടെ പ്രായത്തിന് അനുസരിച്ച് സെൻസറിംഗ് ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. യു/എ 7+, യു/എ 13+, യു/എ 16+, എന്നിങ്ങനെ തരം തിരിക്കാനാണ് ശുപാർശ. സിനിമയിലെ വ്യാജ പകർപ്പുകൾക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്.

shortlink

Related Articles

Post Your Comments

Related Articles


Back to top button