Latest NewsIndiaNews

കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: വിശദ വിവരങ്ങൾ അറിയാം

സംസ്ഥാനത്തെ എല്ലാ കടകളും വൈകീട്ട് അഞ്ചു മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി

ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി കർണാടക. സംസ്ഥാനത്തെ എല്ലാ കടകളും വൈകീട്ട് അഞ്ചു മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഹോട്ടലുകളിൽ 50 ശതമാനം സീറ്റുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.

Read Also: ‘മേയറുടെ കുട്ടിത്തങ്ങളാണ് നഗരസഭയുടെ അഴിമതി’ കുറ്റം സി.പി.എമ്മിന്റേതാണ്: ആര്യക്കെതിരെ ആഞ്ഞടിച്ച് എസ്.സുരേഷ്

നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന 13 ജില്ലകളിൽ ലോക്ക് ഡൗൺ തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രാത്രികാല കർഫ്യൂ സംസ്ഥാനത്തുടനീളം തുടരും. രാത്രി ഏഴ് മുതൽ രാവിലെ അഞ്ചു വരെ നൈറ്റ് കർഫ്യു.

ബിഎംടിസി/മെട്രോ 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്താം. ഔട്ട്‌ഡോർ ഷൂട്ടിംഗുകൾക്ക് അനുമതിയുണ്ട്. കാണികൾ ഇല്ലാതെ ഔട്ട്‌ഡോർ സ്‌പോർട്‌സ് ഇനങ്ങളും നടത്താമെന്നും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ലോഡ്ജ്, റെസ്റ്റോറന്റ്, വ്യായാമ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാമെന്നും കർണാടക സർക്കാർ അറിയിച്ചു.

50 ശതമാനം ജീവനക്കാരോടെ സ്വകാര്യ കമ്പനികൾക്കും പ്രവർത്തിക്കാം. സിനിമ തീയേറ്റർ, നീന്തൽകുളം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം.

Read Also: നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്ക്: ഐഷ സുൽത്താന

shortlink

Related Articles

Post Your Comments

Related Articles


Back to top button