NattuvarthaLatest NewsKeralaNews

‘മേയറുടെ കുട്ടിത്തങ്ങളാണ് നഗരസഭയുടെ അഴിമതി’ കുറ്റം സി.പി.എമ്മിന്റേതാണ്: ആര്യക്കെതിരെ ആഞ്ഞടിച്ച് എസ്.സുരേഷ്

കുട്ടിത്തം കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്ക് ഉണ്ടാകാറുണ്ട്. കുട്ടികളിൽ തന്നെ, പക്വത കാണിക്കുന്നവരും ഉണ്ട്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് എസ്.സുരേഷ്. മേയറുടെ കുട്ടിത്തരങ്ങളാണ് നഗരസഭയുടെ അഴിമതി എന്നും, ആര്യയുടെ പ്രശ്‌നം പ്രായവും പക്വതയും ഒരുപോലെ കുറവാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മേയറാക്കാൻ നിർത്തിയവരെ എല്ലാം തോൽപ്പിച്ച ബി.ജെ.പിക്കും ഇക്കാര്യത്തിൽ ചെറിയ പങ്കുണ്ടെന്ന് അദ്ദേഹം പരിഹസിക്കുന്നു.

സഹോദരി, അമ്മ എന്നീ പദങ്ങൾ അഴിമതി മൂടാനുള്ള പദപ്രയോഗമാക്കിയത് കുട്ടിത്തമായി പോയെന്നു പറഞ്ഞ എസ്.സുരേഷ് മേയറുടെ നേതൃത്വത്തിൽ നഗരസഭയിൽ നടന്നു എന്നാരോപിക്കുന്ന അഴിമതികൾ എണ്ണിപ്പറഞ്ഞു. അഴിമതികളെ ചോദ്യം ചെയ്യുന്നവരോട് നിങ്ങൾക്ക് സഹോദരിയില്ലേ? അമ്മയില്ലേ ? എന്ന ചോദ്യങ്ങൾ ചോദിക്കുന്നത് കുട്ടിത്തമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എസ്.സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

മേയറുടെ കുട്ടിത്തങ്ങൾ. നഗരസഭയുടെ അഴിമതി. BJP യുടെ പോരാട്ടം.
ഞങ്ങൾ എതിർത്തത് നിങ്ങളെ അല്ല. ഞങ്ങൾ എതിർത്തത് നിങ്ങളുടെ പ്രായത്തെ അല്ല. ഞങ്ങൾ എതിർത്തത് അഴിമതിയെ ആണ്. അഴിമതിക്ക് കാരണം. നിങ്ങളുടെ കുട്ടിത്തവും കഴിവുകേടുമാണ്.
കുട്ടിത്തം കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്ക് ഉണ്ടാകാറുണ്ട്. കുട്ടികളിൽ തന്നെ, പക്വത കാണിക്കുന്നവരും ഉണ്ട് . നിങ്ങളുടെ പ്രശ്നം പ്രായവും പക്വതയും ഒരുപോലെ കുറവാണ് എന്നതാണ്.
അതും നിങ്ങളുടെ കുറവല്ല ; CPM ന്റേതാണ്. CPM മേയറാക്കാൻ നിർത്തിയവരെ എല്ലാം തോൽപ്പിച്ച BJP ക്കും ചെറിയ പങ്കുണ്ട്! എങ്കിലും സഹോദരി, അമ്മ എന്നീ പദങ്ങൾ അഴിമതി മൂടാനുള്ള പദപ്രയോഗമാക്കിയത് കുട്ടിത്തമായി പോയി. ആറ്റുകാൽ ക്ഷേത്രത്തിൽ മാത്രം നടന്ന പൊങ്കാലയുടെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് ചോദ്യം ചെയ്തൂടെ ?

നഗരസഭക്ക് ആവശ്യത്തിന് ടിപ്പർ ഉണ്ടെന്നിരിക്കെ ഒരു ടിപ്പറു പോലും ഇല്ലാത്ത ആളെ കൊണ്ട് എന്തിന് 20 ലേറെ ടിപ്പർ ഇറക്കി തട്ടിപ്പ് നടത്തി ? നഗരസഭയുടെ രണ്ട് “ഹിറ്റാച്ചി ” മാലിന്യക്കുഴിയിൽ തള്ളിയിട്ട് വൻ തുകക്ക് വാടകക്ക് എടുത്തത് എന്തിന്? ദരിദ്രരുടെ ആശ്രയമായിരുന്ന SAT മെഡിക്കൽ കോളേജിലെ ന്യായവില മെഡിക്കൽ ഷോപ്പ് നിങ്ങൾ നേരിട്ട് ചെന്ന് നിന്ന് അടപ്പിച്ചത്, തൊട്ടടുത്ത കുത്തക സഖാവിന്റെ സഹായിക്കാനല്ലേ? ഇതൊക്കെ ചോദിച്ചാൽ നിങ്ങൾക്ക് സഹോദരിയില്ലേ? അമ്മയില്ലേ ? എന്ന ചോദ്യം കുട്ടിത്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button