കൊച്ചി: ഇടതും വലതും നോക്കുകുത്തികളായി മാറിയപ്പോൾ സംസ്ഥാനത്തിന് നഷ്ടമായത് കോടികളെന്ന് റിപ്പോർട്ട്. പാട്ട ഭൂമികളിലെ ഉടമകളെ സഹായിക്കാന്‍ റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് ഒഴിവാക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് മടങ്ങിയത് യാതൊരുവിധ മാറ്റങ്ങളുമില്ലാതെ. പ്രതിപക്ഷം പോലും സംസ്ഥാനത്തിന് കോടികള്‍ നഷ്ടമായ ഈ ഉത്തരവിനെ സംബന്ധിച്ച് നിശബ്ദത പാലിക്കുകയാണ്.
Also Read:പലസ്തീന് കോവിഡ് വാക്‌സിൻ നൽകാനൊരുങ്ങി ഇസ്രായേൽ
വനം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്‍റെ ഉത്തരവ് സീനിയറേജ് പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു. 2018 ജൂണ്‍ 27നാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റുമ്പോള്‍ സീനിയറേജ് ഇനത്തില്‍ സര്‍ക്കാറിന് ക്യൂബിക് മീറ്ററിന് 2,500 രൂപയും വിറകിന് 900 രൂപയും ആയിരുന്നു വനംവകുപ്പിന് അടക്കേണ്ട നികുതി. അത് പൂര്‍ണ്ണമായും ഒഴിവാക്കിയതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാറിന് നഷ്ടപ്പെട്ടതെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments