Latest NewsNewsIndia

സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം: ആശങ്ക വർദ്ധിക്കുന്നു

വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകും

അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ പുതിയ ആശങ്ക . രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നദീ ജലത്തിന്റെ സാമ്പി ള്‍ ശേഖരിച്ച്‌ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സബർമതി കൂടാതെ കാന്‍ക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

read also: ‘ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്, സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും’: ഐ…

ഗാന്ധി നഗര്‍ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പഠനം നടത്തിയത്.

നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഐഐടി പ്രൊഫസര്‍ മനീഷ് കുമാര്‍. വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകും എന്നത് അപകട സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button