ഭുവനേശ്വര്‍ : രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 22-കാരന്‍ അറസ്റ്റില്‍. ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആറുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്.
ജൂണ്‍ 12 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബാനിഗൊച്ച സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. നാലു ദിവസത്തിന് ശേഷം പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ഗ്രാമത്തില്‍ പത്തു വീടുകള്‍ മാത്രമാണ് ആകെയുള്ളത്. ഓരോ വീട്ടിലെയും ആളുകളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
ഗ്രാമവാസികളും ഇയാള്‍ക്കെതിരെ മൊഴി നല്‍കി. ഇയാളുടെ പ്രവൃത്തിയില്‍ പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും കുട്ടികളോടൊപ്പം കാണാറുണ്ടെന്നും അവര്‍ക്ക് ഫോണില്‍ ചിത്രങ്ങള്‍ കാണിച്ച് നല്‍കാറുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
Post Your Comments