തിരുവന്തപുരം : ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ വീരകഥകൾ പങ്കുവച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ വെച്ച് പിണറായി വിജയനെ ഒറ്റ ചവിട്ടിനു താഴെയിട്ടെന്ന് മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കോവിഡ് രോഗ വിശകലനത്തിനായി നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ.
തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നും ബ്രണ്ണൻ കോളേജിൽ അർദ്ധനഗ്നനായി നടക്കേണ്ടിവന്നത് സുധാകരനും കൂട്ടർക്കും മാത്രമാണെന്ന് പിണറായി വിജയൻ പറയുന്നു. ഇത്രയും പൊങ്ങച്ചം പാടുണ്ടോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇത് കൂടാതെ കെ സുധാകരന്റെ സുഹൃത്ത് ഒരിക്കൽ തന്റെ വീട്ടിൽ വന്നു മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടിട്ടുണ്ടെന്നു അറിയിച്ചതായും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയിൽ പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമാണ് സുധാകരന്റെ അവകാശവാദം.
Post Your Comments