Latest NewsKeralaNews

എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും: വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി

വാക്‌സിൻ ലഭിക്കുന്നില്ലെന്ന ഭീതിയോടെ ആരും കഴിയേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: സ്ത്രീശാക്തീകരണം, അന്നും ഇന്നും: ഝാൻസി റാണിയിൽ നിന്നും ഐഷ സുൽത്താനയിലേക്ക് വരുമ്പോൾ, ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

വാക്‌സിൻ കേന്ദ്രങ്ങൾ രോഗ്യവ്യാപനത്തിന്റെ കേന്ദ്രങ്ങളാവരുത്. വാക്‌സിൻ ലഭിക്കുന്നില്ലെന്ന ഭീതിയോടെ ആരും കഴിയേണ്ടതില്ല. വാക്‌സിൻ ലഭ്യമാകുന്നതിന് അനുസരിച്ച് വിതരണം ചെയ്യും. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും.

കുട്ടികളിലെ വാക്‌സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്നു എന്ന വാർത്തകൾ വലിയ പ്രത്യാശ നൽകുന്നതാണ്. 12 മുതൽ 18 വയസ്സ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയിൽ ആ പ്രായപരിധിയിൽപെട്ട കുട്ടികൾക്ക് വാക്‌സീനേഷൻ നൽകിതുടങ്ങി എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിൽ ഇതുവരെ ഏകദേശം 40 ശതമാനം പേർക്ക് കോവിഡിന്റെ ആദ്യ ഡോസ് വാക്‌സിന് നൽകാൻ സാധിച്ചു. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിതഗതിയിൽ വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അതീവ ജാഗ്രത വേണം: മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button