ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെൽ ഉപയോഗിക്കുന്നു. മുഖസൗന്ദര്യത്തിനായി കറ്റാർവാഴ ഉപയോഗിക്കേണ്ട വിധം.
കറ്റാർവാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ പേസ്റ്റിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവും പാടുകളും മാറാൻ ഇത് സഹായിക്കും.
Read Also:- കോപ അമേരിക്കയിൽ ആദ്യ ജയം തേടി അർജന്റീന ഇന്നിറങ്ങും
ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അരസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 – 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് മാറി കിട്ടും.
Post Your Comments