
ബ്രസീലിയ: കോപ അമേരിക്കയിൽ ആദ്യ ജയം തേടി അർജന്റീന ഇന്നിറങ്ങും. ശക്തരായ ഉറുഗ്വേയാണ് അർജന്റീനയുടെ എതിരാളികൾ. സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലെ ഉറ്റ സുഹൃത്തുക്കളായ മെസ്സിയും സുവാരസും തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ചിലി ബൊളീവിയെ നേരിടും.
അതേസമയം, ഉറുഗ്വേക്കെതിരെ ഇറങ്ങുമ്പോൾ വെല്ലുവിളികൾ ഏറെയാണ് മെസ്സിക്കും സംഘത്തിനും മുന്നിലുള്ളത്. സമനിലകുരുക്കിൽ നിന്ന് രക്ഷപ്പെടുകയാകും അർജന്റീനയുടെ ആദ്യ ലക്ഷ്യം. പ്രതിരോധനിരയിലെ വിള്ളലുകൾ അടയ്ക്കുകയും ക്യാപ്റ്റൻ മെസ്സിയുടെ അമിതഭാരം കുറച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനാവും ശ്രമം.
Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ സെഷനിൽ കളിയുണ്ടാകില്ലെന്ന് ഐസിസി
കഴിഞ്ഞ ദിവസം മെസ്സിക്ക് മുന്നറിയിപ്പുമായി സുവാരസ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബാഴ്‌സലോണയിൽ മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്നാണ് സുവാരസിന്റെ മുന്നറിയിപ്പ്. ‘കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ അടുത്ത സുഹൃത്താണ്, കളത്തിലിറങ്ങിയാൽ പക്ഷെ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യം’. സുവാരസ് പറഞ്ഞു.
Post Your Comments