ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ് തക്കാളി. സൂര്യാഘാതത്തെ ചികിത്സിക്കുന്നതിനും ടാൻ മാർക്കുകൾ നീക്കം ചെയ്യുന്നതിനും തക്കാളി മികച്ചതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം ധാരാളം തക്കാളിയിലുണ്ട്.
തക്കാളി വിറ്റാമിൻ സി, എ, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന്റെ പിഎച്ച് നിലനിർത്താൻ സഹായിക്കുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ പതിവായി തക്കാളി പുരട്ടുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
തക്കാളിയിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം സുഷിരങ്ങൾ കുറയ്ക്കൽ, ബ്ലാക്ക്ഹെഡ് നീക്കംചെയ്യൽ, കൊളാജൻ രൂപീകരണം എന്നിവയുൾപ്പെടെ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്. തക്കാളിയിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം സുഷിരങ്ങൾ കുറയ്ക്കൽ, ബ്ലാക്ക്ഹെഡ് നീക്കംചെയ്യൽ, കൊളാജൻ രൂപീകരണം എന്നിവയുൾപ്പെടെ വിവിധ ചർമ്മ പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്നു. മുഖസൗന്ദര്യത്തിന് തക്കാളി രണ്ട് രീതിയിൽ ഉപയോഗിക്കാം…
ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും ഒരു ടീസ്പൂൺ തെെരും അൽപം പൊടിച്ച ഓട്സും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഈ പാക്ക് ഇട്ട് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകിക്കളയുക. ഈ പാക്ക് ആഴ്ചയിൽ രണ്ട് തവണ ഇടാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് 15 മിനുട്ട് മുഖത്തിടുക.ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.മുഖകാന്തി വർദ്ധിപ്പിക്കാൻ ഈ പാക്ക് ഗുണം ചെയ്യും.
Post Your Comments