ബാഴ്സലോണ: ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണയുടെ മൂന്നാമത്തെ ഫ്രീ ട്രാൻസ്ഫറായി ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ ഈയാഴ്ച ബാഴ്സയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഏതാനും പേപ്പർ വർക്കുകൾ മാത്രമേ ബാക്കിയുള്ളുവെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഡീപേ ബാഴ്സലോണയുടെ നാലാമത്തെ സൈനിങാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്വേറോ, എറിക് ഗാർസിയ എന്നിവരെ ഫ്രീ ട്രാസ്ഫറിൽ സ്വന്തമാക്കിയ ബാഴ്സലോണ ഡീപേയെയും ഫ്രീ ട്രാസ്ഫറിൽ എത്തിക്കുമെന്നാണ് സൂചന. ഈ താരങ്ങൾക്ക് പുറമെ ഒമ്പത് മില്യൺ നൽകി എമേഴ്സണെയും ബാഴ്സ സ്വന്തമാക്കിയിരുന്നു.
Read Also:- യൂറോ കപ്പിൽ സ്വിറ്റ്സർലന്റിനെ തകർത്ത് ഇറ്റലി പ്രീ ക്വാർട്ടറിൽ
അതേസമയം, സൂപ്പർതാരം ലയണൽ മെസ്സി ക്ലബിൽ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ 2023 വരെയുള്ള കരാറിൽ മെസ്സി ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി ക്യാമ്പ് നൗവിൽ മെസ്സി തുടരുമെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.
Post Your Comments