Latest NewsKeralaNews

ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: വീണാ ജോർജ്

ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയെന്ന് വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ആര്‍.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.

അതിനിടെ നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. യുവതി ഒരുമാസമായി തിരുവനന്തപുരം മെഡി.കോളജില്‍ ചികില്‍ത്സയിലായിരുന്നു. ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയെന്ന് വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Read Also: കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

അതേസമയം സം​ഭ​വ​ത്തി​ല്‍ കേ​ര​ള വ​നി​താ ക​മ്മി​ഷ​ന്‍ ആ​ര്‍​.സി.​സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ ന​ദീ​റ​യ്ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​ര്‍​സി​സി ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടിരിന്നു. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ദീ​റ(22) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 15 ന് ​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button