KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘മകന്റെ ആദ്യ പടം കഴിയുമ്പോഴേക്കും അച്ഛനോളം എത്തിയില്ലെന്ന താരതമ്യം വരും’: ടൊവിനോ

ഒരു തുടക്കം കിട്ടി എന്നതിനപ്പുറം പാരമ്പര്യമുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാവും

കൊച്ചി: കഠിന പ്രയത്നത്താൽ ചുരുങ്ങിയ കാലയളവുകൊണ്ട് മലയാള സിനിമയില്‍മുൻനിര സ്ഥാനം നേടിയ നടനാണ് ടൊവിനോ തോമസ്. നടന്മാരുടെ മക്കളായതുകൊണ്ട് പല അഭിനേതാക്കളും വലിയ സമ്മര്‍ദ്ദമാണ്‌ അനുഭവിക്കുന്നതെന്ന് പലപ്പോഴും താന്‍ ചിന്തിക്കാറുണ്ടെന്നും, അച്ഛനോളം എത്തിയില്ല എന്ന താരതമ്യമാണ് പലര്‍ക്കും നേരിടേണ്ടി വരുന്നതെന്നും ടൊവിനോ വ്യക്തമാക്കുന്നു.

‘ഒന്നുമില്ലാത്തവന്‍ വളര്‍ന്ന് വലുതാവുന്നത് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആ ഒരു ഇളവ് ചിലപ്പോള്‍ പാരമ്പര്യമുള്ളവര്‍ക്ക് കിട്ടിയെന്ന് വരില്ല. ഒരു തുടക്കം കിട്ടി എന്നതിനപ്പുറം പാരമ്പര്യമുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാവും. ചിലപ്പോള്‍ അച്ഛന്‍ നൂറും ഇരുന്നൂറും സിനിമകള്‍ ചെയ്ത ആളായിരിക്കാം. എന്നാല്‍ മകന്റെ ആദ്യ പടം കഴിയുമ്പോഴേക്കും അച്ഛനോളം എത്തിയില്ലെന്ന താരതമ്യം വരും. അത്തരം പ്രശ്‌നങ്ങള്‍ ഇന്‍സ്ട്രിയില്‍ ഒരു ബന്ധവുമില്ലാതെ വരുന്നവര്‍ക്ക് ഇല്ലെന്നാണ് തോന്നുന്നത്’. ടൊവിനോ പറഞ്ഞു.

‘എനിക്ക് അറിയുന്നവരാണ് ഈ നടന്മാരെല്ലാം. സിനിമയില്‍ വരുമ്പോൾ എനിക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ അവര്‍ക്ക് അവരുടെ പാരമ്പര്യത്തിനനുസരിച്ചെങ്കിലും നില നില്‍ക്കണമെന്നുണ്ടായിരുന്നു. പാരമ്പര്യം മാത്രം കൊണ്ട് നില നില്‍ക്കാന്‍ ആവില്ല, അവരെല്ലാം അഭിനയവും ഉള്ളവരാണെന്നാണ് തോന്നുന്നത്.’ ടൊവിനോ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button