KeralaNattuvarthaLatest NewsNews

‘കുഴൽപ്പണ കവർച്ചാ കേസാണോ, പിണറായിയുടെ കുഴലൂത്ത് കേസാണോ’: അന്വേഷണ സംഘം പിണറായിയുടെ പോക്കറ്റ് ബേബികൾ: ബി. ഗോപാലകൃഷ്ണൻ

പോലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ല കമ്യൂണിസ്റ്റ് പീനൽ കോഡ്

തൃശൂർ: കൊടകരയിലേത് കുഴൽപ്പണ കവർച്ചാ കേസാണോ അതോ പിണറായിയുടെ കുഴലൂത്ത് കേസാണോ എന്ന് പരിഹാസവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ. ബി.ജെ.പി യോട് മര്യാദകേട് കാണിച്ചാൽ തിരിച്ചും അത് പ്രതീക്ഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കൊടകരയിൽ പിടിച്ചെടുത്തത് ഹവാല പണമാണെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെയ്യണമെന്നും, ബി.ജെ.പിയുടെ പണമെങ്കിൽ പൊലീസ് തെളിവ് ഹാജരാക്കണമെന്നും ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കൊടകര കേസിൽ പോലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ല കമ്യൂണിസ്റ്റ് പീനൽ കോഡാണെന്ന് പറഞ്ഞ ബി.ഗോപാലകൃഷ്ണൻ പിണറായിയുടെ പോക്കറ്റ് ബേബികളായി അന്വേഷണ സംഘം അധഃപതിച്ചെന്നും ആരോപിച്ചു. കൊടകര കേസ് പ്രതികൾക്ക് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമുണ്ടെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിനായി കൊടകര കേസിലെ പ്രതികൾ പങ്കെടുത്തുവെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button