KeralaNattuvarthaLatest NewsNews

സജിതയും റഹ്മാനും പറഞ്ഞത് സത്യം: കേസിൽ ദുരൂഹതയില്ലെന്ന് പോലീസ് വനിതാ കമ്മീഷനോട്

പാലക്കാട്: വിവാദ പ്രണയകഥയിലെ ദമ്പതികൾ പറയുന്നതെല്ലാം സത്യമാണെന്ന് പോലീസ്. നെന്മാറയില്‍ 11 വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. വീട്ടില്‍ സജിത ഒളിച്ച്‌ താമസിച്ചെന്ന് പറഞ്ഞത് സംബന്ധിച്ച തെളിവുകള്‍ പലതും യാഥാര്‍ത്ഥ്യമാണെന്ന് പോലീസ് വനിതാ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും, സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് പൊലീസ് സമര്‍പ്പിച്ചു.

Also Read:പഠനം ഓൺലൈനിൽ ആണെങ്കിലും പ്രാർത്ഥനയും ദേശീഗാനവും മുടക്കരുത്

സംഭവത്തില്‍ വനിതാ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നുമാണ് സൂചന. കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. സംഭവത്തില്‍ നെന്മാറ പോലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button