Latest NewsKeralaNews

ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: പല്ലശ്ശനയിൽ ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊല്ലങ്കോട് പൊലീസിനോട് വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നീക്കം.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കി ഡല്‍ഹി സര്‍വകലാശാല

പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ദിനത്തിലാണ് ഈ സംഭവം നടന്നത്. അയൽവാസിയായിരുന്നു ഗൃഹ പ്രവേശന സമയത്ത് സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത്. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും പകച്ചു പോയി. സംഭവത്തിന്റെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തല തമ്മിൽ കൂട്ടിയിടിച്ചപ്പോൾ വധുവിന് നന്നായി വേദനിച്ചിരുന്നു. കരഞ്ഞു കൊണ്ടാണ് വധു വരന്റെ വീട്ടിലേക്ക് കയറിയത്.

Read Also: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു: വ്യവസായി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button