പാലക്കാട്: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സജിതയുടെയും റഹ്‌മാന്റേയും മൊഴി രേഖപ്പെടുത്തി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെന്മാറയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.
ഒളിവ് ജീവിതത്തിൽ തനിക്ക് പരാതിയില്ലെന്ന് സജിത വ്യക്തമാക്കി. സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും, റഹ്മാനെതിരെയുള്ള കേസ് ഒഴിവാക്കണമെന്നുമാണ് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടത്. കേസ് ഒഴിവാക്കാമെന്ന് വനിതാ കമ്മീഷൻ ഉറപ്പ് നൽകിയതായി സജിത മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷവും റഹ്മാന്റെ മുറിയിലാണ് കഴിഞ്ഞതെന്നും യുവതി ആവര്‍ത്തിച്ചു. മാതാപിതാക്കളുടെ വാദം റഹ്‌മാൻ തള്ളി.
മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് വനിതാ കമ്മിഷന്‍ റഹ്മാന്റെ പേരില്‍ കേസെടുത്തത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും, സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും പോലീസ് നേരത്തെ വനിതാ കമ്മീഷന് റിപ്പോർട് സമർപ്പിച്ചിരുന്നു.
Post Your Comments