Latest NewsNewsIndia

കാമുകി വഞ്ചിച്ചു: നഷ്ടപരിഹാര തുക വാങ്ങിയെടുത്ത് യുവാവ് – മാതൃകയാക്കാമെന്ന് സോഷ്യൽ മീഡിയ

എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്ക് നൽകിയിട്ട് വർഷങ്ങളോളം പ്രണയിച്ച ശേഷം പാതിവഴിക്ക് വെച്ച് പ്രണയബന്ധം അവസാനിച്ച് പോകുന്നവർ ഉണ്ട്. ചിലർക്ക് ഇത് ആരോഗ്യപരമായ രീതിയിൽ ആണെങ്കിൽ, മറ്റ് ചിലർക്ക് അവരെ അവഗണിച്ച് കൊണ്ടും അപമാനിച്ച് കൊണ്ടും ഇറങ്ങിപ്പോകുന്നത് പോലെയാണ്. അത്തരത്തിൽ വർഷങ്ങളോളം പ്രണയിച്ച് ഒടുവിൽ കാമുകി ചതിച്ചതിനെ തുടർന്ന് നഷ്ടപരിഹാര തുക സ്വന്തമാക്കിയ യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. യുവാവിന് കിട്ടിയത് 25000 രൂപയാണ്. പ്രതീക് ആര്യൻ എന്ന യുവാവ് പങ്കുവെച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേർന്ന് ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഇരുവരും ഈ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. പ്രണയ ബന്ധത്തിൽ വഞ്ചിക്കപ്പെടുന്നവർക്ക് ആ പണം മുഴുവനായി എടുക്കാം എന്നായിരുന്നു ഇവരുടെ കരാർ. ഹൃദയ തകർച്ചയ്ക്കുള്ള ഇൻഷുറൻസ് (ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്) എന്നായിരുന്നു ഇതിന് ഇവർ നൽകിയ പേര്. ഒടുവിൽ കാമുകി യുവാവിനെ വഞ്ചിച്ചു. ഇതോടെ, ഈ തുക മുഴുവൻ ആര്യന് ലഭിക്കുകയായിരുന്നു.

Also Read:ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

‘കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25,000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോൾ, ഞങ്ങൾ എല്ലാ മാസവും ജോയിന്റ് അക്കൗണ്ടിൽ 500 രൂപ നിക്ഷേപിക്കാൻ തുടങ്ങി, ആരു വഞ്ചിക്കപ്പെട്ടാലും മുഴുവൻ പണവും എടുക്കുമെന്ന് ഞങ്ങൾ നിയമം ഉണ്ടാക്കി. ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്നാണ് ഇതിന് പേരിട്ടിരുന്നത്,’ യുവാവ് ട്വിറ്ററിൽ വ്യക്തമാക്കി. യുവാവിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. സംഭവം കൊള്ളാമെന്നും, ഇത് എല്ലാവര്ക്കും പരീക്ഷിക്കാവുന്ന ഒരു മാർഗമാണെന്നും സോഷ്യൽ മീഡിയയിൽ യുവാക്കൾ പ്രതികരിച്ചു.

പ്രതീകിന്റെ വാർത്ത പുറത്തുവന്നപ്പോൾ സോഷ്യൽ മീഡിയ സമാനമായ മറ്റൊരു സംഭവവും ഓർമിപ്പിക്കുന്നു. നാല് വർഷത്തോളം പ്രണയിച്ച് ഒടുവിൽ പ്രണയം അവസാനിപ്പിച്ച തന്റെ കാമുകിക്ക് എട്ടിന്റെ പണി കൊടുത്ത സിംഗപ്പൂർ യുവാവിന്റെ കഥയാണിത്. യുവതിക്കെതിരെ 1.9 മില്യൺ പൗണ്ടിന് ആണ് യുവാവ് കേസ് കൊടുത്തത്. തനിക്ക് വൈകാരിക ആഘാതം ഏൽപ്പിച്ചതിന് 20 കോടിയാണ് ഇയാൾ നഷ്ടപരിഹാരമായി ചോദിച്ചത്. ക്വഷിഗൻ എന്ന യുവാവാണ് തന്റെ കാമുകിയായിരുന്ന നോറ ടാൻ ഷൂ മീക്കെതിരെ കേസ് നൽകിയിരിക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനൊടുവിൽ അപ്രതീക്ഷിതമായി കാമുകി തന്നെ ഉപേക്ഷിച്ച് പോയത് തന്നെ വൈകാരികമായി തളർത്തിയെന്നും, തന്റെ സത്‌പേരിനെ അത് ബാധിച്ചെന്നും കാട്ടിയാണ് യുവാവ് പരാതി നൽകിയത്. അന്ന് ക്വഷിഗൻ ആണെങ്കിൽ ഇന്ന് പ്രതീക് ആണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button