തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് ആരംഭിക്കും. ജനശതാബ്ദി, വഞ്ചിനാട്, വേണാട്,ഇന്റര്‍സിറ്റി, കൊച്ചുവേളി -മൈസൂരു ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. രോഗ വ്യാപനതോത് കുറഞ്ഞതും നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാരണം. ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദി ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങി. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അധികൃതർ അറിയിച്ചു.
ചെന്നൈയില്‍ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ചെന്നൈ- മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസ് നടത്തുക. കോയമ്പത്തൂര്‍ മംഗലൂരു എക്‌സ്പ്രസും സര്‍വീസ് ആരംഭിക്കും. രാജ്യത്ത് ഒന്നാംഘട്ട കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇതുവരെ പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. യാത്രക്കാരുടെ ലഭ്യതയ്ക്ക നുസരിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളാണ് റെയില്‍വെ നടത്തുന്നത്.
Post Your Comments