COVID 19Latest NewsKeralaIndiaNews

കോവിഡ് പ്രതിരോധം: രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി

ജനങ്ങളോട് വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി. ആദ്യഘട്ടത്തിൽ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനുമായി ‘സേവാ ഹി സംഘാടന്‍’ എന്ന പദ്ധതിക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടക്കം കുറിച്ചിരുന്നു.

രണ്ടാംഘട്ടത്തിൽ വാക്സിനേഷന്‍ കാമ്പയിനുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കല്‍ എന്നിവ നടപ്പിലാക്കാൻ നദ്ദ നിര്‍ദേശം നല്‍കി. 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചെന്ന് ഉറപ്പുവരുത്തുന്നതാണ് വാക്സിനേഷന്‍ കാമ്പയിന്‍.

രോഗം പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള 18മുതൽ 44വരെയുള്ള പ്രായമുള്ളവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളോട് വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ആവശ്യപ്പെടുന്നവർക്ക് രക്തം ലഭ്യമാക്കുക, ആശുപത്രികളിലും മറ്റും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുക, മുഴുവൻ അംഗങ്ങൾക്കും രോഗം ബാധിച്ച വീടുകളിലും വയോധികര്‍ മാത്രം ഉള്ള വീടുകളിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ദേശീയ അധ്യക്ഷൻ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button