മുംബൈ : കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട യുവാക്കൾ ഓടകൾ വൃത്തിയാക്കാൻ ഇറങ്ങുന്നതായി റിപ്പോർട്ട്. എഞ്ചിനീയർ ഉൾപ്പടെയുള്ള ബിരുദധാരികളാണ് നിത്യചെലവിന് പണം കണ്ടെത്താനായി ഓട ശുചീകരണ ജോലിക്കിറങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ഗ്രാമത്തില്‍ ആന്റിജന്‍ ടെസ്റ്റ് സംഘടിപ്പിച്ച ഗ്രാമത്തലവന്റെ തൊണ്ടയില്‍ സ്വാബ് സ്റ്റിക് കുടുങ്ങി
കോവിഡ് കാലത്ത് പലർക്കും ജോലി നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വരുമാനം തേടി ഓട വൃത്തിയാക്കുന്നതുൾപ്പടെയുള്ള ജോലികൾ ചെയ്യാൻ മുംബൈയിലും പരിസര പ്രദേശത്തും ബിരുദധാരികൾ തയാറായതായി വാർത്ത വരുന്നത്. നഗരത്തിലെ ഓട വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിൽ കഴിഞ്ഞ ദിവസം 20 ബിരുദധാരികളാണ് ജോലിക്ക് കയറിയതെന്നും വാർത്തയിൽ പറയുന്നു. ഇവരിൽ ഐ.ടി മേഖലയിലെ എഞ്ചിനീയറും ഇരട്ട ബിരുദമുള്ളവരും, ബിരുദാനന്തര ബിരുദമുള്ളവരും ഉണ്ടെന്ന് കരാറുകാരൻ പറയുന്നു.
Post Your Comments