രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴേക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 15 വയസിനു മുകളിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. മുൻ വർഷം ഇതേ കാലയളവിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായിരുന്നു. കൂടാതെ, രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മുൻ വർഷത്തെ 11.6 ശതമാനത്തിൽ നിന്നും 9.4 ശതമാനമായാണ് തൊഴിലില്ലായ്മ നിരക്ക് താഴ്ന്നത്.
രണ്ടാം പാദത്തിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഏപ്രിൽ തുടങ്ങി ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ 7.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. കോവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ വിലക്കുകൾ കഴിഞ്ഞ വർഷം തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
Post Your Comments