രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്.
മൺസൂൺ കാലയളവിൽ നിരവധി പേർ കാർഷിക രംഗത്തേക്ക് തിരിഞ്ഞിരുന്നു. ഇതോടെയാണ് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞത്. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, 7.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. നിലവിൽ, ഗ്രാമീണ മേഖലയിൽ 272.1 മില്യൺ ആളുകളാണ് തൊഴിൽ രഹിതർ ആയിട്ടുള്ളത്.
നഗര പ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 8.21 ശതമാനം ഉയർന്നിട്ടുണ്ട്. വ്യവസായ മേഖലകളിലെ തൊഴിലവസരങ്ങളിൽ വൻ ഇടിവ് നേരിട്ടതാണ് നഗര പ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കാൻ കാരണമായത്.
Post Your Comments