Latest NewsKeralaNews

തൊഴിലില്ലായ്മ അതിരൂക്ഷം: കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് നികത്തുവാനോ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനോ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Read Also: വാഴയിലയിൽ ഓഫീസ് ജീവനക്കാരോടൊപ്പം സദ്യ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷ വീഡിയോ വൈറലാകുന്നു

തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ള 90 കോടിയോളം ആളുകൾ ഉള്ള നാട്ടിലാണ് തൊഴിൽ നൽകാതിരിക്കുന്നത്. മിനിമം കൂലി, സംഘടിക്കുവാനുള്ള അവകാശം ഇതെല്ലാം ഇല്ലാതാക്കുവാനുള്ള വലിയ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പട്ടിണി സൂചികയിലും ദാരിദ്രാവസ്ഥയിലും ലോകരാജ്യങ്ങൾക്കിടയിൽ ഏറെ പിറകിൽ നിൽക്കുന്ന രാജ്യത്ത് അത് മറികടക്കുവാൻ സാധാരണക്കാർക്ക് വേണ്ടി സംസ്ഥാനം നടത്തുന്ന ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആഗോളവത്കരണ, നവഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നതേയില്ല. സാധാരണ ജനങ്ങൾ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതൽ ദുരിതത്തിലാകുന്നു. ഇതിനെതിരെ കേരളം ബദൽ നയങ്ങളൊരുക്കുമ്പോൾ അതിനെ എതിർക്കുകയാണ് കേന്ദ്രമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും

shortlink

Related Articles

Post Your Comments

Related Articles


Back to top button