കുവൈത്ത് സിറ്റി: ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി കുവൈത്ത്. കുവൈത്തില്‍നിന്ന് മെഡിക്കല്‍ സഹായം സ്വീകരിക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ ആറാമത് കപ്പലാണ് കുവൈത്തിലെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് ഷാര്‍ദുല്‍ കപ്പലിലാണ് മെഡിക്കല്‍ ഓക്സിജനും മറ്റു വസ്തുക്കളും കൊണ്ടുപോയത്.ഐ.എന്‍.എസ് ഷാര്‍ദുല്‍ രണ്ടാമത് തവണയാണ് എത്തിയത്. 8000 മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാണ് പുതിയ ഷിപ്മെന്റിലുള്ളത്.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഓക്സിജന്‍ സിലിണ്ടറുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമാണ് വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും കുവൈത്തില്‍നിന്ന് കൊണ്ടുപോകുന്നത്. നേരത്തെ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് തബര്‍, ഐ.എന്‍.എസ് ഷാര്‍ദുല്‍ എന്നിവ കുവൈത്തില്‍നിന്ന് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്സെന്ട്രേറ്റര് തുടങ്ങി മെഡിക്കല്‍ സഹായ വസ്തുക്കളുമായി മടങ്ങിയിരുന്നു. ഓക്സിജന്‍ ക്ഷാമം മൂലം ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങള്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.
Read Also: മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം: സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്
എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതല്‍ സഹായം അയക്കുന്ന രാജ്യങ്ങളിലൊന്നും കുവൈത്ത് ആണ്. കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയമാണ് വ്യക്തികളോടും കമ്പനികളോടും സന്നദ്ധ സംഘടനകളോടും സഹായം അഭ്യര്‍ഥിച്ചത്. യര്‍മൂഖിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററില്‍ ഓഫിസ് തുറന്നാണ് സഹായം സ്വീകരിക്കുന്നത്. കുവൈത്ത് സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ സഹായ വസ്തുക്കള്‍ അയക്കുന്നുണ്ട്. 2800 മെട്രിക് ടണ്‍ ഓക്സിജന്‍ കുവൈത്തില്‍നിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments