ന്യൂഡല്‍ഹി: മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് നല്‍കിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച (ജൂൺ-15) പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ലീഗിന്റെ അപേക്ഷ പരിഗണിക്കുന്നത്. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് ലീഗ് കത്ത് നല്‍കിയിരുന്നു.
മുസ്‌ലിം ലീഗിനു വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിലെ രജിസ്ട്രാര്‍ ലിസ്റ്റിങ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉള്‍പ്പെടുത്തിയത്. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് മുസ്‌ലിം ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാകുക. മറ്റ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് ലീഗിന് എതിര്‍പ്പില്ല. എന്നാല്‍ മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിക്കും.
Read Also: ലോകരാജ്യങ്ങൾക്കിടയിൽ സാന്നിദ്ധ്യം ഉറപ്പിച്ച് ഇന്ത്യ: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് പുതിയ പുതിയ അപേക്ഷ ലീഗ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ലീഗിന്റെ പ്രധാന വാദം.
Post Your Comments