COVID 19Latest NewsNewsIndia

‘എന്റെ അമ്മ മരിച്ചു പോകും’: ഓക്‌സിജന്‍ സിലിണ്ടര്‍ എടുക്കരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് മകന്‍- വീഡിയോ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുമ്പോള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം രൂക്ഷമാവുകയാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുക്കരുതെന്ന് പോലീസുകാരോട് യാചിക്കുന്നതിന്റെ മകന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

”എന്റെ അമ്മ മരിച്ചു പോകും. ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,”വെന്ന് മകന്‍ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. തിങ്കളാഴ്ച വൈകുന്നേരം സദറിലെ ആഗ്ര ആശുപത്രിക്ക് പുറത്ത് നടന്ന സംഭവമാണിത്. ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റുന്നതിന് കാവല്‍നില്‍ക്കുന്ന പൊലീസുകാരോടാണ് ഇയാള്‍ യാചനയുടെ സ്വരത്തില്‍ അപേക്ഷിക്കുന്നത്.

ദയവുചെയ്ത് കൊണ്ടുപോകരുത്. താന്‍ എവിടെ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കും? അമ്മയെ തിരികെയെത്തിക്കുമെന്ന് വീട്ടുകാര്‍ക്ക് വാക്കുകൊടുത്തിട്ടാണ്  ഇങ്ങോട്ടു വന്നതെന്ന് പിപിഇ കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പൊലീസുകാരോട് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

Read more: കോവിഡ് വ്യാപനം : ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രിയും ഓക്സിജൻ പ്ലാന്റും നിർമ്മിക്കാനൊരുങ്ങി റിലയൻസ്

അതേസമയം വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി യു. പി പൊലീസ് രംഗത്തെത്തി. ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയെന്ന ആരോപണം തെറ്റാണ്. ഇത്തരത്തിലുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുമെന്നും യു.പി. പോലീസ് പറഞ്ഞു. രണ്ടുദിവസം മുന്‍പ് ആഗ്രയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുകയും ആളുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു ആഗ്ര എസ്പി പറഞ്ഞു.

വീഡിയോയില്‍ കാണുന്ന രണ്ടുപേര്‍ കൊണ്ടുപോകുന്നത് കാലിയായ സിലിണ്ടറാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബന്ധുവിന് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് നല്‍കണമെന്ന് പോലീസുകാരോട് അഭ്യര്‍ഥിക്കുകയാണ് വീഡിയോയില്‍ കാണുന്ന യുവാവ് ചെയ്യുന്നത്. ആരും ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ എടുത്തു കൊണ്ടു പോവുകയായിരുന്നില്ലെന്നും എസ്.പി വ്യക്തമാക്കി.

Read More: മാതൃകയായി കര്‍ണാടക സര്‍ക്കാര്‍; ഒരു വര്‍ഷത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മന്ത്രിമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button