
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും അനായാസം വിജയം കിവികൾ നേടുമെന്നാണ് മൈക്കൽ വോണിന്റെ പ്രവചനം. ഇംഗ്ലീഷ് സാഹചര്യം, ഡ്യൂക്ക്ബോൾ എന്നിവ ഇന്ത്യയെ കീഴടക്കും.
നിലവിൽ ന്യൂസിലാന്റ് ഇംഗ്ലണ്ടുമായിട്ടുള്ള രണ്ടാം ടെസ്റ്റ് മത്സരം ബർമിംഗ്ഹാമിൽ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 303ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്റ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്.
ഈ സാഹചര്യങ്ങളുമായി ഇണങ്ങാൻ കിവികളെ സഹായിക്കുമെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ന്യൂസിലാന്റ് ടീമിനെയാണ് ഇന്ത്യ നേരിടാൻ പോകുന്നതെന്നും വോൺ പറഞ്ഞു. മക്കല്ലത്തിന്റെ ടീമും വിസ്മയിപ്പിക്കുന്നതായിരുന്നു. പക്ഷെ സ്ഥിരതയില്ലായിരുന്നു. എന്നാൽ വില്യംസണിന് കീഴിൽ ക്ലാസ് ലെവലിലാണ് കീവിസ് കളിക്കുന്നത്. അവർ ഏറെ നാൾ അച്ചടക്കത്തോടെ കളിക്കുന്നത് തുടരുകയും ചെയ്യുന്നു, വോൺ പറഞ്ഞു.
Read Also:- ട്രെവർ ബെയിലിസ് ഐപിഎല്ലിൽ നിന്ന് ബിഗ് ബാഷിലേക്ക്
അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ജയിക്കുമെന്നാണ് വോൺ വിശ്വസിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങളിൽ വെള്ളവും അപകടകാരി ഋഷഭ് പന്തായിരിക്കുമെന്നും വോൺ ന്യൂസിലാന്റിന് മുന്നറിയിപ്പ് നൽകി.
Post Your Comments