Latest NewsNewsIndia

ലോകരാജ്യങ്ങൾക്കിടയിൽ സാന്നിദ്ധ്യം ഉറപ്പിച്ച് ഇന്ത്യ: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ജി-7 സമ്മേളനം നടക്കുന്നത്.

ന്യൂഡല്‍ഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ബ്രിട്ടനാണ് ഇത്തവണ ജി7 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഇന്ന് ഇന്നും നാളെയുമാണ് വെര്‍ച്വല്‍ ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് വെര്‍ച്വലായി നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ക്ഷണമുള്ളത്.

ആഗോളതലത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുന്നത്. ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ജി-7 സമ്മേളനം നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജി-7 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ നിര്‍ണ്ണായക സഹായമാണ് നല്‍കുന്നത്. പസഫിക്കിലെ സഹകരണം ശക്തമാക്കി ഓസ്‌ട്രേലിയും ദക്ഷിണകൊറിയയും മേഖലയില്‍ ജനജീവിതത്തെ സാധാരണനിലയിലാക്കാന്‍ പരിശ്രമം നടത്തുകയാണ്.

Read Also: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദരണീയം : പ്രധാനമന്ത്രിയെ പ്രശംസിച്ച് ജെ.പി നദ്ദ

ആഫ്രിക്കന്‍ രാജ്യങ്ങളുടെ പൊതുസാമ്പത്തിക ആരോഗ്യസംരക്ഷണ കാര്യത്തില്‍ ചുക്കാന്‍ പിടിക്കുന്ന ദക്ഷിണാഫ്രിക്കയും മേഖലയിലെ പ്രതിസന്ധികളും മാറ്റങ്ങളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം തീരുമാനിച്ചിരുന്ന സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button