പാലക്കാട്: പാലക്കാടൻ ജനത ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റെടുത്തുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കനത്ത ചൂടിനെ അവഗണിച്ചും പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് പാലക്കാട്ടെ ജനങ്ങൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൂടുതൽ മണ്ഡലങ്ങളിലേക്കും പ്രധാനമന്ത്രിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ ജനങ്ങളുടെ സ്നേഹം കാണുമ്പോൾ വലിയ ആത്മവിസ്വാസമാണ് ലഭിക്കുന്നത്. പാലക്കാടൻ ജനത ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റെടുത്തുവെന്നതാണ് യാഥാർത്ഥ്യം. പാലക്കാട്ടെ നാനാ ഭാഗങ്ങളിൽ നിന്ന് മുസ്ലീം വിഭാഗത്തിൽ നിന്നുൾപ്പെടെയുള്ള ജനങ്ങൾ ഹൃദയപൂർവ്വം നരേന്ദ്രമോദിയെ സ്വീകരിക്കാൻ എത്തിയെന്നുള്ളത് വരുന്ന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ സാധ്യത ഉയർത്തുന്നു. പാലക്കാട് മികച്ച വികസനങ്ങൾ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. അതിന്റെ തെളിവാണ് പാലക്കാട്ടെ ജനങ്ങളുടെ സ്നേഹപ്രകടനത്തിലൂടെ ഇന്ന് നാം ഇവിടെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലഹരണപ്പെട്ട രണ്ട് സ്ഥാനാർത്ഥികളാണ് മറ്റു മുന്നണികളിൽ പാലാക്കാട് നിന്നും മത്സരിക്കുന്നത്. എന്നാൽ സി കൃഷ്ണകുമാർ വിജയിച്ചാൽ മാത്രമേ പാലക്കാട് ഇനി വികസനങ്ങൾ സാധ്യമാകുകയുള്ളൂവെന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Post Your Comments