ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ മാതൃകയാക്കേണ്ട ഒന്നാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചു. കോവിഡ് വ്യാപന കാലത്ത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആദരണീയമാണ്. ഇത് ഇന്ത്യയുടെ കരുത്താണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് ഐസൊലേഷന്‍ കിടക്കകളുടെയും, ഐസിയു കിടക്കകളുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 14 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ സര്‍ക്കാര്‍ ഒരുക്കി. 2,000 ല്‍ നിന്നും 81,000 ആയി ഐസിയു കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഇതിന് പുറമേ പ്രതിദിന ഓക്സിജന്‍ ഉത്പാദന തോത് 900 മെട്രിക് ടണില്‍ നിന്നും 9,446 മെട്രിക് ടണായി ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments