COVID 19KeralaNattuvarthaLatest NewsNews

തീരദേശ മേഖലയ്ക്ക് ആശ്വാസവുമായി സർക്കാർ: പ്രത്യേക ഭക്ഷ്യക്കിറ്റടക്കം പുതിയ പദ്ധതികൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതകാലത്തെ നേരിടാന്‍ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കാ​ല​വ​ര്‍​ഷ​ക്കാ​ല​ത്ത് ക​ട​ലി​ല്‍ പോ​കാ​നാ​കാ​ത്ത​വ​ര്‍​ക്ക് ദി​വ​സം 200 രൂ​പ സാ​മ്പത്തി​ക​സ​ഹാ​യം ന​ല്‍​കു​മെ​ന്നാണ് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:‘പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത്’: പെൺകുട്ടിയെ പീഡിപ്പിച്ച അമ്പിളിയുടെ ഇൻസ്റ്റാഗ്രാം നിറയെ സുരക്ഷാ പോസ്റ്റുകൾ

കേരളത്തിൽ കാലവർഷം കനത്തു കഴിഞ്ഞാൽ തീരദേശ മേഖലകളിൽ ദാരിദ്ര്യവും കനക്കും. കടലിൽ പോകാൻ കഴിയാത്ത, മറ്റു ജീവിതോപാധികൾ ഒന്നുമില്ലാത്ത അനേകം മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ദിവസവേതനം കൂടാതെ എ​ല്ലാ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ദു​രിത​കാ​ല​ത്ത് പ്ര​ത്യേ​കം ഭ​ക്ഷ്യ​കി​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ക​ട​ലാക്ര​മ​ണം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള 57 കി​ലോ​മീ​റ്റ​റി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഉടൻ തന്നെ തീ​ര്‍​ക്കു​മെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി പ​റ​ഞ്ഞു. തീ​ര​ദേ​ശ എം​എ​ല്‍​എമാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​ര​ദേ​ശ ​സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

കോവിഡും ലോക്ഡൗണുമെല്ലാം വലിയൊരു തോതിൽ തന്നെ തീരദേശ ജനതയേയും ബാധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനവും, മത്സ്യലഭ്യതക്കുറവുമെല്ലാം തീരദേശ മേഖലകളുടെ സ്ഥിരം പ്രശ്നങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button