സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനും വേറിട്ട പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, തീരദേശ മണ്ഡലങ്ങളിലെ 47 കേന്ദ്രങ്ങളിൽ ‘തീര സദസാണ്’ സംഘടിപ്പിക്കുന്നത്. അദാലത്തിന്റെ മാതൃകയിലാണ് തീര സദസ് സംഘടിപ്പിക്കുന്നത്. 2023 ഏപ്രിൽ 24 മുതൽ മെയ് 28 വരെയാണ് തീര സദസ് സംഘടിപ്പിക്കുക. ഇവയിൽ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്നങ്ങളും, വികസ സാധ്യതകളും വിശകലനം ചെയ്യുന്നതാണ്.
ഏപ്രിൽ 23- ന് തിരുവനന്തപുരം പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീര സദസിന്റെ ഉദ്ഘാടനം നിർവഹിക്കും. അതേസമയം, തീര സദസിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പരാതികൾ രേഖപ്പെടുത്താനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായിട്ടുണ്ട്. ഓൺലൈൻ പോർട്ടലിന്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. www.fisheries.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം പരാതികൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 15 വരെയാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരം.
Also Read: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തൽ : രണ്ട് യുവാക്കള്‍ അറസ്റ്റിൽ
Post Your Comments