Latest NewsNewsIndia

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി, ട്രെയിനിൽ വച്ച് വിവാഹം: അനുകുമാരിയെ സിന്ദൂരം ചാര്‍ത്തുന്ന കാമുകൻ

ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം നടന്നത്

ഭഗല്‍പുര്‍: വര്ഷങ്ങളായി പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടി യുവതി. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അനുകുമാരിയും അഷു കുമാറും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും യുവതിയെ നിർബന്ധിപ്പിച്ചു മറ്റൊരു വിവാഹം നടത്തിക്കുകയും ചെയ്തിരുന്നു. രണ്ടു മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

അനുകുമാരിയുമായി വര്‍ഷങ്ങളായി സ്‌നേഹത്തിലായിരുന്നുവെന്നും പ്രണയബന്ധം അനുവിന്റെ വീട്ടില്‍ അറിഞ്ഞതോടെ അവര്‍ അവളെ പൂട്ടിയിടുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഏപ്രിലില്‍ കിരണ്‍പുര്‍ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് അവസരം കിട്ടിയപ്പോള്‍ ഭര്‍തൃഗൃഹത്തില്‍നിന്ന് കാമുകനൊപ്പം ഒളിച്ചോടിയത്. സുല്‍ത്താന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറിയ ഇരുവരും ട്രെയിനില്‍ വച്ചു തന്നെ സിന്ദൂരരേഖയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.

read also: ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകനാണ് നികേഷ്, പ്രതികാര ബുദ്ധി വേണ്ടെന്ന് കെ.സുധാകരന്‍

ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യത്യസ്തമാര്‍ന്ന വിവാഹമാണെന്ന കമന്റുകലാനുലഭിക്കുന്നത്. എന്നാൽ ഇവര്‍ ഭര്‍ത്താവിനെ ചതിക്കുകയാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഇവർക്കെതിരെ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button