
ലഖ്‌നൗ: ഭക്ഷണം വിളമ്പാന്‍ വൈകിയെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്ന് വരൻ പിന്‍മാറി. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. താമസിയാതെ വരന്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
read also: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം
ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു. വധുവിന്റെ കുടുംബം വിവാഹത്തലേന്ന് വരന്റെ ആളുകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വാഗതം ചെയ്യുകയും പിന്നീട് അത്താഴം വിളമ്പുകയും ചെയ്തു. റൊട്ടി വിളമ്പിയത് വൈകിയെന്നാരോപിച്ച് വരനൊപ്പം വന്ന ഒരാള്‍ ബഹളം വെച്ചു. തുടർന്ന് സംഘര്‍ഷമുണ്ടാകുകയും വരനും കുടുംബവും വിവാഹം വേണ്ടെന്നു പറയുകയുമായിരുന്നു.
Post Your Comments