Latest NewsKeralaIndiaNews

‘ഇക്കയുടെ വീട്ടുകാരെ പേടിയുണ്ട്’: വെളിപ്പെടുത്തലുമായി സജിത, മതം മാറ്റുന്നതൊക്കെ തെറ്റല്ലേയെന്ന് റഹ്‌മാൻ

പത്തു വർഷമാണ് റഹ്മാൻ പ്രണയിനിയായ സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചത്.

നെന്മാറ: ‘ഇനി ആരെയും ഭയക്കാതെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹം’ പറയുന്നത് പാലക്കാട്ടെ റഹ്‌മാനും സജിതയുമാണ്. പത്തു വർഷമാണ് റഹ്മാൻ പ്രണയിനിയായ സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചത്. സംഭവം ഇപ്പോഴും പൂർണമായും വിശ്വസിക്കാൻ പലർക്കും കഴിയുന്നില്ല. എന്നാൽ, റഹ്‌മാന്റെ മുറി കാണുമ്പോൾ വിശ്വസിക്കാതിരിക്കാനും സാധിക്കുന്നില്ല.

പതിനെട്ടാം വയസിൽ റഹ്‌മാനോടോപ്പം ഇറങ്ങിപ്പോന്ന സജിത പിന്നീട് പുറം ലോകം കണ്ടിട്ടില്ല. അന്നുമുതൽ ഇടുങ്ങിയ മുറിയിൽ ഭയന്ന് ജീവിക്കുകയായിരുന്നു. പിടിക്കപ്പെടുമോ എന്ന ഭയത്തിലാണ് ഇത്രയും കാലം ജീവിച്ചതെന്ന് സജിത പറയുന്നു. രാത്രിയിൽ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും സജിത പറയുന്നു.

Also Read:മുസ്ലീം വിഭാഗം മാന്യമായ കുടുംബാസൂത്രണ പദ്ധതി കൈക്കൊള്ളണം: അസം മുഖ്യമന്ത്രി

‘നിരവധി തവണ പിടിക്കപ്പെടുമെന്ന് കരുതി. റഹ്മാന്റെ സഹോദരിയുടെ വിവാഹവും, വീട് പൊളിച്ച് പണിയുമൊക്കെ നടന്നു. പക്ഷെ താൻ അവിടെയുള്ളത് ആരും അറിഞ്ഞില്ല. സാഹചര്യങ്ങൾ കാരണമാണ് ഒളിച്ച് താമസിച്ചത്. വീട്ടിൽ നിന്ന് ഭക്ഷണം കിട്ടാത്തതിനാലാണ് ഇപ്പോൾ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇപ്പോൾ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. എന്നാലും ഇക്കയുടെ വീട്ടുകാരെ പേടിയുണ്ട്’- സജിത പറയുന്നു.

സാഹചര്യം കൊണ്ടാണ് ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്ന് റഹ്‌മാൻ പറയുന്നു. തനിക്കും സജിതയ്ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളൊന്നും ശരിയല്ലെന്നും റഹ്‌മാൻ വ്യക്തമാക്കുന്നു. ‘മതം മാറിയിട്ടൊന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. മതം മാറുന്നതൊക്കെ തെറ്റല്ലേ? ‘- റഹ്‌മാൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button