ജീവിതം ശരിക്കും അപ്രതീക്ഷിതമായിരിക്കാം! ചില വെളിപ്പെടുത്തലുകൾ നിങ്ങളുടെ ജീവിതം തന്നെ തകർത്തേക്കാം. അത്തരമൊരു വെളിപ്പെടുത്തലിൽ ആറ് വർഷത്തെ സന്തോഷകരമായ ദാമ്പത്യമാണ് ഒരു യുവാവിനും യുവതിക്കും നഷ്ടമായിരിക്കുന്നത്. ആറ് വർഷത്തോളമായി ഒരുമിച്ച് ജീവിക്കുന്ന, തന്റെ കുട്ടികളുടെ അമ്മയായ സ്ത്രീ യഥാർത്ഥത്തിൽ തന്റെ സഹോദരിയാണെന്ന് കണ്ടെത്തിയതോടെ ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞ യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ റെഡ്ഡിറ്റിലാണ് ഇയാൾ തന്റെ ദുരനുഭവം പങ്കുവെച്ചത്.
റെഡിറ്റിലെ കുറിപ്പ് ഇങ്ങനെ:
‘എനിക്ക് മകൻ പിറന്ന ഉടൻ തന്നെ ഭാര്യയ്ക്ക് സുഖമില്ലാതെയായി. വൃക്ക ട്രാൻസ്പ്ലാന്റ് ചെയ്യണമെന്ന് ആവശ്യം വന്നു. മറ്റൊരു ബന്ധുവുമായും മാച്ച് ആകാതിരുന്നതിനാൽ സ്വയം കിഡ്‌നി ട്രാൻസ്പ്ലാന്റേഷന് വേണ്ടിയുള്ള ടെസ്റ്റിന് ഞാൻ വിധേയനായി. ഞാൻ മാച്ച് ആണെന്ന് ഫലവും വന്നു. എന്നാൽ മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. മറ്റൊന്നും ചിന്തിക്കാതെ ഞാൻ സമ്മതിച്ചു. ഞാനും ഭാര്യയും തമ്മിൽ അസ്വാഭാവികമായ മാച്ച് ഉണ്ടെന്ന് ജനിതക ടെസ്റ്റ് ഫലത്തിൽ വ്യക്തമായി. സഹോദരന്മാർ തമ്മിൽ 0-100% മാച്ച് വരെ വരാം. മാതാപിതാക്കളഉം കുഞ്ഞുങ്ങളും തമ്മിൽ 50% മാച്ച് ഉണ്ടാകാം. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഇത്രയധികം മാച്ച് വരുന്നത് അസ്വാഭാവികമാണ്. എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ഇനി ഞാൻ എന്ത് ചെയ്യണം?’ – യുവാവ് മറ്റ് റെഡിറ്റ് ഉപയോക്തരോടായി ചോദിച്ചു.
സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കാൻ നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റ് ചെയ്തത്. ‘നിങ്ങൾ വിവാഹിതനാണ്, രണ്ട് കുട്ടികളുടെ അച്ഛനും, ഇനി നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ സന്തോഷവാനാണെങ്കിൽ, നിങ്ങളുടെ സഹോദരി-ഭാര്യക്ക് വൃക്ക ദാനം ചെയ്യുക, നിങ്ങളുടെ കുട്ടികൾക്ക് നല്ല മാതാപിതാക്കളായി തുടരുക’ ഇങ്ങനെ പോകുന്നു യുവാവിനുള്ള ഉപദേശങ്ങൾ.
Post Your Comments