ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ ജീവിതാനുഭവങ്ങൾ പ്രേക്ഷകരെ നൊമ്പരപ്പെടുത്താറുണ്ട്. സമൂഹത്തിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വിവിധ തലങ്ങളിൽ ഉള്ളവരാണ് പരുപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഷോയിൽ പങ്കെടുക്കാനെത്തിയ ആരതി എന്ന യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. പഠന ചെലവിനായി ബുദ്ധിമുട്ടുന്നതിനെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി മുന്നേറുന്നതിനെക്കുറിച്ചുമായിരുന്നു ആരതി പറഞ്ഞത്.
‘ഒറ്റമുറി വീടാണ് ഞങ്ങളുടേത്. വീട്ടില്‍ വൈദ്യുതി കണക്ഷനില്ലായിരുന്നു. ആറ് മണി കഴിയുമ്പള്‍ സ്ട്രീറ്റ്‌ലൈറ്റ് ഇടും. വെള്ള വെളിച്ചം കാണുമ്പോള്‍ ഞങ്ങള്‍ക്ക് പ്രത്യേക സന്തോഷമാണ്. ആശുപത്രിയില്‍ നിന്നായിരുന്നു സ്‌കൂളിലേക്ക് പോയത്. തിങ്കള്‍ മുതല്‍ വെള്ളി വരെ അതായിരുന്നു അവസ്ഥ. സഹോദരന്റെ മരണത്തോടെയാണ് അച്ഛനും വിഷാദത്തിലേക്ക് കൂപ്പുകുത്തിയത്. രാവിലെ പോയി വൈകിട്ട് തിരിച്ച് വരുമ്പോള്‍ മകന്റെ മൃതദേഹം കണ്ടാല്‍ എങ്ങനെയാണ് സഹിക്കാനാവുക.
ജാതി സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ പോയപ്പോഴുണ്ടായ വിവേചനത്തെക്കുറിച്ചും ആര്യ സംസാരിച്ചിരുന്നു. കൂട്ടുകാരന്റെ അമ്മയ്ക്ക് അക്ഷയ സെന്ററുണ്ടായിരുന്നു. ആന്റിയാണ് എല്ലാം ചെയ്ത് തന്നത്. നമുക്കൊരു കാസ്റ്റ് സര്‍ട്ടിഫിക്കറ്റും കൂടി വേണം, ഞാന്‍ അതിന് അപ്ലൈ ചെയ്തപ്പോള്‍ അത് റിജക്റ്റായെന്നും ആന്റി പറഞ്ഞിരുന്നു. എന്റെ അച്ഛനും അമ്മയും രണ്ട് മതത്തിലുള്ളവരാണ്. അമ്മ ഒരു ജാതിയാണ്, അച്ഛനൊരു ജാതിയാണ്. നീ ഏത് ജാതി എന്ന് പറഞ്ഞ് ഞാന്‍ നിനക്ക് സര്‍ട്ടിഫിക്കറ്റ് തരുമെന്നായിരുന്നു ഉദ്യോഗസ്ഥർ പ്രതികരിച്ചത്. നന്നായി പഠിക്കുന്നതിനാല്‍ ഇടയ്‌ക്കൊരു സ്‌പോണ്‍സര്‍ തേടി വന്നിരുന്നു. ഒരു സംഘടനയായിരുന്നു. പഠിക്കുന്ന കുട്ടികളെ കണ്ടുപിടിച്ച് അവര്‍ക്ക് സഹായം വേണമെന്ന് പറയുന്നു. മാസം 600 രൂപ വെച്ചാണ് അവര്‍ നമ്മള്‍ക്ക് തന്നോണ്ടിരുന്നത്. കുറേക്കഴിഞ്ഞപ്പോഴാണ് അവര്‍ അതില്‍ നിന്നും പൈസ അടിച്ചുമാറ്റുന്നതായി മനസിലായി. അവര്‍ക്ക് വരവുണ്ട്. ഞങ്ങള്‍ക്ക് തരുന്നതിനെക്കാളും കൂടുതല്‍ അവര്‍ വാങ്ങിക്കുന്നുണ്ടെന്ന് മനസിലാക്കിയത് അങ്ങനെയാണ്.
സഹോദരന്റെ മരണം വേദനിപ്പിക്കുന്നതാണ്. അവന് ഏറ്റവും ഇഷ്ടമുള്ള ആഹാരം അമ്മ കൊടുത്ത് കൊണ്ടിരിക്കുമ്പോള്‍ അമ്മയുടെ കൈയ്യില്‍ ഇരുന്നാണ് അനിയന്‍ മരിച്ചത്. എന്തെങ്കിലും അസുഖമായിട്ട് കിടന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. അച്ഛന്‍ അന്ന് സ്ഥലത്തില്ലായിരുന്നു. അമ്മ സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു. ഞാനും അവനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മ വൈകിട്ട് വന്നപ്പോള്‍ വാഴയ്ക്കാപ്പം കൊണ്ടുവന്നിരുന്നു. അവന് ഒരുപാടിഷ്ടമുള്ള പലഹാരമാണ് അത്. അത് കൊടുത്ത് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മരണം’, ആരതി പറയുന്നു.
Post Your Comments