ദിസ്പൂർ: പട്ടിണിയും നിരക്ഷരതയും മുസ്ലീം ജനവിഭാഗത്തില്‍ നിന്ന് തുടച്ചുനീക്കണമെങ്കില്‍ മാന്യമായ കടുംബാസൂത്രണ പദ്ധതി സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. സര്‍ക്കാര്‍ ഒരുമാസം തികഞ്ഞതിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പ്രസ്താവന ശര്‍മ്മ നടത്തിയത്. നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വിവാദമായ വിശദീകരണം ശര്‍മ്മ നല്‍കിയത്.
‘തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ എങ്ങനെയാണ് ചെറിയ കടുംബം ഉണ്ടാക്കുകയെന്നത് പരിശീലിക്കണം. മുസ്ലീം ജനവിഭാഗം മാന്യമായ കടുംബാസൂത്രണ നിയമങ്ങള്‍ സ്വീകരിക്കുന്നത് അസമിലെ നിരവധി സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഇതാണ് തനിക്ക് മുസ്ലീം ജനവിഭാഗത്തോട് പറയാനുള്ളത്. അവരുടെ പട്ടിണി മാറ്റാനും നിരക്ഷരത ഇല്ലാതാക്കാനും മുസ്ലീം ജനവിഭാഗം ജനസംഖ്യാവര്‍ദ്ധന നിയന്ത്രിക്കുക തന്നെ വേണം. മുസ്ലീം വിഭാഗത്തിന്റെ വിദ്യാഭ്യാസം നേടുന്നതിനും പട്ടിണിമാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഒരിക്കലും പട്ടിണി മാറ്റാന്‍ അവര്‍ക്ക് കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.
Read Also: കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം കേരള നേതൃത്വത്തിന് മാത്രമല്ല: എ വിജയരാഘവന്
അസമില്‍ 2011 സെന്‍സസ് പ്രകാരം 34.2 ശതമാനമാണ് മുസ്ലീം ജനസംഖ്യ. ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലീം വിഭാഗവും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം അസമില്‍ കടുംബാസൂത്രണ നിയമങ്ങള്‍ ശക്തമാണ്. 2019ല്‍ നിലവില്‍ വന്ന നിയമപ്രകാരം രണ്ടുകുട്ടികളുള്ളവര്ക്കാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. 2018ലെ അസം പഞ്ചായത്ത് നിയമപ്രകാരം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്ത്സരിക്കാനും മുന്‍ പറഞ്ഞ മാനദണ്ഡം ആവശ്യമാണ്.
Post Your Comments