KeralaLatest NewsNews

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിച്ചതായി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിച്ചു . മാസം 1000 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത് .ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്.

Read Also : കോൺഗ്രസ് ദുർബലമാകുന്നുവെന്നത് ദു:ഖകരം: കോൺഗ്രസിനെ തളരാൻ അനുവദിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു. 2016 ലായിരുന്നു ഇതിനു മുമ്പ് ഓണറേറിയം വര്‍ദ്ധനവ് നടപ്പാക്കിയത്.

അതേസമയം വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നും ബ്ലോക് , ജില്ലാ പഞ്ചായത്ത് അംംങ്ങള്‍ക്ക് ജനറല്‍ പര്‍പ്പ്സ് ഫണ്ടില്‍ നിന്നും വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button