Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കോൺഗ്രസ് ദുർബലമാകുന്നുവെന്നത് ദു:ഖകരം: കോൺഗ്രസിനെ തളരാൻ അനുവദിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ

ഒന്നിച്ച് കരുത്തോടെ മുന്നോട്ട് പോകാൻ സാധിക്കണം

തിരുവനന്തപുരം: കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടിൽ പാർട്ടി ദുർബലമാകുന്നുവെന്നത് ദു:ഖകരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രിയ എതിരാളികൾ പോലും കോൺഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സ് ദുർബലമാകുന്നത് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസ് ദുർബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ജനങ്ങൾ കോൺഗ്രസിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെയാണ് ഉറങ്ങാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഒരുപാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രം രചിക്കുമ്പോൾ, ആ പ്രസ്ഥാനം തളരുവാൻ നമുക്ക് അനുവദിക്കാൻ പറ്റില്ല. ഒന്നിച്ച് കരുത്തോടെ മുന്നോട്ട് പോകാൻ സാധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. തോളോട് തോൾ ചേർന്ന് കൊണ്ടുള്ള പ്രവർത്തനമാണ് വേണ്ടതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

https://www.facebook.com/ksudhakaraninc/posts/4082038291878399

shortlink

Related Articles

Post Your Comments

Related Articles


Back to top button