KeralaLatest NewsNews

സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് രണ്ട് മാസത്തെ ഓണറേറിയം: ഓണത്തിന് മുൻപ് തുക വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്‌കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വേതനം നൽകുന്നതിനായി പദ്ധതിയ്ക്കുള്ള സംസ്ഥാന അധിക സഹായത്തിൽ നിന്ന് 50.12 കോടി രൂപ സർക്കാർ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്.

Read Also: ഇലക്ട്രിക് സ്‌കൂട്ടറുകളിൽ വൻ തട്ടിപ്പ്: പിടികൂടി മോട്ടോർ വാഹന വകുപ്പ്

ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി ഓഗസ്റ്റ് 23 മുതൽ തന്നെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുൻപായി വിതരണം ചെയ്യുന്നത്. തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബർ 5 ന് മുൻപായി വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: യൂട്യൂബ് നോക്കി വീട്ടിൽ പ്രസവം, പിന്നാലെ യുവതി മരിച്ചു: ഭർത്താവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button